Today: 29 Apr 2024 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ വില്ലന്‍ ചുമ വില്ലനാവുന്നു ; രണ്ടു മരണം
Photo #1 - Europe - Otta Nottathil - pertusis_death_europe_2024
ബര്‍ലിന്‍: യൂറോപ്പിലാകെ പടര്‍ന്നുകൊണ്ടിരിയ്ക്കുന്ന വില്ലന്‍ ചുമ രോഗത്തില്‍ ജനങ്ങളില്‍ ആശങ്ക വളരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്ട് ജീവനുകള്‍ ആണ് പൊലിഞ്ഞത്. 100 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചുമ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിയ്ക്കുന്നത്. ഗ്രീസിലാണ് ആദ്യ മരണം സംഭവിച്ചത്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഏറെ ആശങ്കയിലാണ്. ഒഴിവുകാല വിനോദകേന്ദ്രത്തില്‍ ആണ് 100 ദിന ചുമ എന്നറിയപ്പെടുന്ന ചുമ പടര്‍ന്നു പിടിച്ചത്. റിപ്പോര്‍ട്ട്. ഗ്രീസ് നാഷണല്‍ പബ്ളിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ഇക്കാര്യം സ്ഥിരീകരിച്ചിടുണ്ട്. ഇക്കൊല്ലം തുടക്കം മുതല്‍ ഈ രോഗം ബാധിച്ച 54 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഓര്‍ഗനൈസേഷന്‍ അറിയിച്ചു. അതില്‍ 32 പേര്‍ കുട്ടികളും കൗമാരക്കാരുമാണ്. ഒരു വയസ്സിനു താഴെയുള്ള 11 ശിശുക്കളും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു നവജാത ശിശുവും മരണമടഞ്ഞിട്ടുണ്ട്. ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഈ മാരക ചുമ മരണകാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.


യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ (ഇ സി ഡി സി) റിപ്പോര്‍ട്ടിലും മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം പ്രധാനമായും പിടിപെടുന്നത് എന്നു പറയുന്നുണ്ട്. നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍, ക്രൊയേഷ്യ, നോര്‍വേ എന്നി രാജ്യങ്ങളിലും വ്യാപനം ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ പെര്‍ട്ട്യൂസിസ് എന്നാണ് വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ വിളിക്കുന്നത്.

വില്ലന്‍ ചുമ എന്താണ് ?

വില്ലന്‍ ചുമ (പെര്‍ട്ടുസിസ്) ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്, ഇത് വളരെ പകര്‍ച്ചവ്യാധിയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ ശ്വാസകോശ അണുബാധകളില്‍ ഒന്നാണ് വില്ലന്‍ ചുമ. വില്ലന്‍ ചുമ രോഗകാരി ശ്വാസനാളത്തിലെ കഫം ചര്‍മ്മത്തിന് കേടുവരുത്തുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നതുമൂലം ശ്വാസ തടസവും തുടര്‍ന്ന് മരണത്തിലേയ്ക്ക് നയിക്കപ്പെടുകയുമാണ്.ഇതിനെതിരെ വാക്സിനേഷന്‍ ഉണ്ടെങ്കിലും, ചിലപ്പോള്‍ ഫലിക്കാറില്ല. ചിലപ്പോള്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള കാലയളവില്‍ രോഗവ്യാപനം വര്‍ദ്ധിക്കുമെന്നും ഇ സി ഡി സി വ്യക്തമാക്കുന്നുണ്ട്.
- dated 05 Apr 2024


Comments:
Keywords: Europe - Otta Nottathil - pertusis_death_europe_2024 Europe - Otta Nottathil - pertusis_death_europe_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mdh_evereset_curry_powder_probe
രണ്ട് ഇന്ത്യന്‍ കറി പൗഡര്‍ ബ്രാന്‍ഡുകള്‍ക്കെതിരേ യൂറോപ്പില്‍ അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
belgium_new_immigration_law_may1
ബെല്‍ജിയത്തില്‍ മേയ് ഒന്നു മുതല്‍ വിദേശ തൊഴിലാളികള്‍ക്കായി പുതിയ കുടിയേറ്റ നിയമം Recent or Hot News
തുടര്‍ന്നു വായിക്കുക
spice_maker_everest_clarification
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശേഷം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ എവറസ്ററ് കമ്പനി Recent or Hot News
തുടര്‍ന്നു വായിക്കുക
shcengen_visa_rules_loosened_for_Indians
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
zelensky_death_bid_poland_arrest
സെലന്‍സ്കിക്കെതിരായ വധശ്രമം: പോളണ്ടുകാരന്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
ferrari_3year_old
മൂന്നാം വയസില്‍ ഫെരാരി ഓടിക്കുന്ന കുട്ടി
തുടര്‍ന്നു വായിക്കുക
world_press_foto_award_2024_muhammad_salem
റോയിട്ടേഴ്സിലെ മുഹമ്മദ് സലേമിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us